കോഴിക്കോട്: പലചരക്ക് കട കുത്തി തുറന്ന് മോഷണം. കോഴിക്കോട് മുക്കം തോട്ടുമുക്കത്താണ് സംഭവം. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ കട കുത്തി തുറന്നാണ് 30,000 രൂപയാണ് കവർന്നത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ മുജീബ് കടയടച്ച് വീട്ടിലേക്ക് മടങ്ങി.പിറ്റേന്ന് രാവിലെ പതിവുപോലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഒരു ഷട്ടറിന്റെ പൂട്ട് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് സംശയം തോന്നി കടയിലെ മേശ പരിശോധിച്ചതോടെയാണ് ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി വ്യക്തമായത്. സംഭവത്തിൽ മുക്കം പോലീസിൽ പരാതി നൽകി.