വിദേശരാജ്യങ്ങളിൽ ഏറെ പ്രശസ്തമായ ഒരു തരം ചുവന്ന മുളകാണ് കേയിൻ പെപ്പർ. ഭക്ഷണത്തിന് ഏറെ രുചിയും ഗുണവും നൽകുന്ന ഇവ, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഫഞ്ച് ഗയാനയിലാണ് ഇത് ആദ്യമായി ഉത്പാദിച്ചതെന്നാണ് പറയപ്പെടുന്നത്. അവിടുത്തെ പ്രാദേശിക ഭാഷയിൽ നിന്നാണ് ഈ ചുവന്ന മുളകിന് കായീൻ പെപ്പർ എന്ന പേര് ലഭിക്കുന്നത്.
ഇതിലടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ എന്ന മൂലകം ആരോഗ്യത്തിന് ഉത്തമമാണ്. വിശദമായ വായനക്കായി ഇതിന്റെ ഗുണങ്ങൾ ചുവടെ ചേർക്കുന്നു.
വേദന സംഹാരി :-
കേയിൻ പെപ്പർ അടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ ചില വേദന സിഗ്നലുകളെ ബ്ലോക്ക് ചെയ്ത് വേദനയിൽ നിന്നുള്ള മോചനത്തിന് സഹായിക്കുന്നു.
ദഹനം:-
കേയിൻ പെപ്പർ ഉമിനീരിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു അതിന്റെ ഫലമായി ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഗാസ്ട്രിക് ജ്യൂസുകൾ ദഹനം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. അതോടൊപ്പം ഇതിന് ശരീരത്തിനെ ദോഷകരമായി ബാധിക്കാനിടയുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ കഴിയും.
ഭാരം കുറയ്ക്കുന്നു:-
കേയിൻ പെപ്പർ ഉപാപചയ(മെറ്റബോളിസം) പ്രവർത്തനം വർദ്ധിപ്പിക്കുന്നു, കൊഴുപ്പിന്റെ ദഹനം ത്വരിതപ്പെടുത്തുന്നു, അതോടൊപ്പം ശരീരത്തിൻ താപനില വർദ്ധിപ്പിക്കുന്നു ഇത് ശരീരത്തിന്റെ ഊർജ്ജവിനിയോഗം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പ്രതിരോധം:-
ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി യുടെ സാന്നിദ്ധ്യം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ജലദോഷം,ഫ്ളു,തുടങ്ങി നിരവധി ശ്വാസകോശ പ്രശ്നങ്ങൾക്ക് പരിഹാരം നൽകും.
സന്ധിവേദന:-
ചുവന്ന മുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ ആർത്രൈറ്റിസിന്റെ ഭാഗമായ വേദനയെ കുറയ്ക്കുന്നു. ഇത് കേന്ദ്ര നാഡീ വ്യവസ്ഥയിലെ ന്യറോട്രാൻസ്മിറ്ററായ സബ്സ്റ്റൻസ് പിയെ കുറച്ചാണ് വേദനയ്ക്ക് ആശ്വാസം നൽകുന്നത്.
ക്യാൻസർ:-
ക്യാൻസറിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ നീക്കം ചെയ്യുകയും ശ്വാസകോശത്തെയും, പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും ബാധിക്കുന്ന അർബുദത്തെ ചെറുക്കാനും ഈ കായീൻ പെപ്പർ സഹായിക്കും.
ശരീരത്തിൽ പഞ്ചസാരയുടെ അളവ്:-
കേയിൻ പെപ്പർ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
സൈനസ്:-
കേയിൻ പെപ്പർ സൈനസൈറ്റിസ് കുറയ്ക്കാൻ സഹായിക്കും.
മാനസികാവസ്ഥ മെച്ചപ്പെടുത്തൽ :-
കേയിൻ പെപ്പർ മാനസിക സന്തോഷം മെച്ചപ്പെടുത്തുന്ന എൻഡോനെഫ്രിൻ ഹോർമോൺ ശ്രവിപ്പിക്കുകയും മാനസിക സന്തോഷം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.















