മുംബൈ: നവി മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് മരണം. തിരുവനന്തപുരം പാറശാല സ്വദേശി രാഹുലാണ് (21) മരണപ്പെട്ടത്. ബേലാപൂരിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. നാലു നില കെട്ടിടത്തിന് മുകളിൽ നിന്നും വീഴുകയായിരുന്നു ഇയാൾ. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വിദേശ ജോലിയ്ക്കായാണ് ഇയാൾ നവി മുംബൈയിൽ എത്തിയതെന്നാണ് വിവരം.
യുവാവിന്റെ മൃതദേഹം എൻഎംസിസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നും ബന്ധുക്കൾ വരുന്നുമെന്നും അതിനു ശേഷം മാത്രമേ പോസ്റ്റ്മോർട്ടമുണ്ടാകുവെന്നും സാമൂഹ്യ പ്രവർത്തക ലൈജി അറിയിച്ചു.