പാലക്കാട്: ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ പുരുഷന്മാരാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇരുവരും ട്രെയിനിൽ നിന്നും വീണതാണെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.