ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഔഷധ സസ്യങ്ങൾ. ദഹനശേഷി വർദ്ധിപ്പിക്കാനും ശരീരത്തിൽ കഫത്തിന്റെ അളവ് കുറയ്‌ക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഔഷധ സസ്യങ്ങൾ ഗുണം ചെയ്യുന്നു.
തുളസി:
ശരീരത്തിന് ദോഷകരമായ അണുക്കളെ തുളസി നീക്കം ചെയ്യുകയും തൊണ്ടയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.
തൃകാതു:
ഇത് ദഹനശേഷി വർദ്ധിപ്പിക്കുകയും ശ്വസന നാളത്തിലെ തടസങ്ങളെ നീക്കുകയും ചെയ്യും.
യഷ്ടിമധു:
തൊണ്ടയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, കഫത്തിന്റെ ശല്യം എന്നിവ മാറ്റാൻ സഹായിക്കും. മെച്ചപ്പെട്ട ദഹനത്തിനും നല്ലതാണ്.
പിപ്പലി:
ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ശ്വാസനാളത്തിലെ തടസങ്ങൾ നീക്കുകയും ചെയ്യും. ഇതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്.
കന്താകാരി:
ശ്വാസകോശത്തിലെ തടസങ്ങൾ ലഘൂകരിക്കാനും ശ്വാസകോസ ആരോഗ്യം വർദ്ധിപ്പിക്കാനും കന്തകാരി ഉപകരിക്കും.
ആടലോടകം:
ശ്വാസകോശത്തിന്റ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ആടലോടകം. ശ്വസന കോശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കും.
പുതിന:
ഇത് ദഹനത്തിനും ശ്വാസകോശ ആരോഗ്യത്തിനും തലവേദനയ്‌ക്കും ആശ്വാസം നൽകുന്നു. മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നു.
മഞ്ഞൾ:
ഇത് ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ദഹനശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ നല്ലതാണ്.
ഇഞ്ചി:
കഫം കുറയ്‌ക്കുന്നതിനും ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കുന്നു.
കടുക്ക:
ചുമ ദഹനക്കേട്,ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്ക് വളരെ നല്ലതാണ്.















