ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിൻ്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കൈവെട്ട് കേസിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ സവാദ് ഭാര്യയെയും ഭാര്യ വീട്ടുകാരെയും കബളിപ്പിച്ചാണ് വിവാഹതിനായതെന്ന് കുടുംബം. കണ്ണൂർ സ്വദേശി ഷാജഹാൻ എന്ന് പറഞ്ഞാണ് വിവാ​ഹം ചെയ്തതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. വിവാഹ സമയത്ത് പള്ളിയിൽ പറഞ്ഞ പേരും ഷാജഹാൻ എന്ന് തന്നെയാണെന്നും തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറഞ്ഞു.

കൈവെട്ടുകേസിലെ പ്രതിയാണ് സവാദെന്ന് അറിഞ്ഞത് ടിവിയിൽ കണ്ടപ്പോൾ മാത്രമാണ്. 2016-ൽ കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഉള്ളാൾ ദർ​ഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെടുന്നതെന്നും പിതാവ് പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനെന്ന് തോന്നിയെന്നും ഇയാൾ പറഞ്ഞു. സവാദിന്റെ ഭാര്യപിതാവിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കണ്ണൂരിൽ വാടക വീട് എടുത്തത് ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ചാണ്. വിവാഹത്തിന് പിന്നാലെ തന്റെ തിരിച്ചറിയൽ രേഖകളൊന്നും തന്നെ മറ്റാരെയും കാണിക്കാനെ എവിടെയും സമർപ്പിക്കാനോ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ജനന വിവരങ്ങൾ അന്വേഷിച്ച് ആശാ പ്രവർത്തകർ എത്തിയെങ്കിലും എല്ലാം കാസർകോട് ആരോ​ഗ്യപ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു സവാദിന്റെ മറുപടി. പിന്നീട് വിവരങ്ങൾ കൈമാറാൻ നിർബന്ധിതനാവുകയായിരുന്നു.

റിയാസ് എന്ന ആളാണ് സവാദിന് താമസിക്കാൻ വീടും ജോലിയും തരപ്പെടുത്തി കൊടുത്തതെന്ന് വ്യക്തമായതായി അന്വേഷണസംഘം പറ‍ഞ്ഞു. ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നും എൻഐഎ സംഘം വിപുലമായി അന്വേഷിക്കുന്നുണ്ട്. പിഎഫ്ഐ, എസ്ഡിപിഐ നേതാര്രളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീട്ടിലായിരുന്നു പണി. സവാദ് അയൽവാസികളുമായി അടുത്ത് ഇടപഴകിയിരുന്നില്ലെന്നും നാട് എവിടെ എന്ന ചോദ്യത്തിന് മലപ്പുറം തിരൂർ ആണെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. അയൽവീടുകളിൽ പോവുകയോ മറ്റുള്ളവരെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.
ഒരിടത്തും അധികനാൾ താമസിക്കുന്ന രീതി സവാദിന് ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ താമസിച്ചിരുന്ന ബേരത്ത് നിന്നും ഇയാൾ താമസം മാറ്റാൻ പ​ദ്ധതിയിട്ടിരുന്നു. ഇതിന് ഇടയിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്. ബേരത്ത് വന്നതോടെയാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം.

Tags: PFIKannurwifeSavad
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies