സ്വച്ഛ് പുരസ്കാരത്തിൽ ഏഴാം തവണയും ആധിപത്യം തുടർന്ന് ഇൻഡോർ. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇത്തവണ ഇൻഡോറിനൊപ്പം ഗുജറാത്തിലെ വജ്രനഗരമായ സൂറത്തും ഒന്നാം റാങ്ക് പങ്കിട്ടു. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ഒന്നാമതായപ്പോൾ മദ്ധ്യപ്രദേശ് രണ്ടാം സ്ഥാനത്തെത്തി. അതേസമയം ഒരു ലിസ്റ്റിലും ആദ്യ പത്തിൽ ഇടം നേടാൻ കേരളത്തിനായില്ല.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടിയിലായിരുന്നു പുരസ്കാര വിതരണം. ഭോപ്പാൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറിയതും മദ്ധ്യപ്രദേശിന് നേട്ടമായി.
മാലിന്യ മുക്ത നഗരം എന്ന വിഭാഗത്തിൽ ഏഴ് സ്റ്റാർ റേറ്റിംഗും ഇൻഡോറിനാണ്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് ആറു ഭാഗങ്ങളായി തിരിക്കുന്ന ഐഡിയയ്ക്കും സൂറത്തിന് അവാർഡുണ്ട്. ഇതടക്കം മൂന്ന് പുരസ്കാരങ്ങളാണ് വജ്രനഗരത്തിന് ലഭിച്ചത്.
President Droupadi Murmu’s address at the presentation of Swachh Survekshan Awards – 2023 in New Delhi https://t.co/WbKfxgJfm4
— President of India (@rashtrapatibhvn) January 11, 2024
“>
#WATCH | Celebrations Begin At Rajwada After Indore Retains Number 1 Spot For 7th Time In A Row In Swachh Survekshan 2023 #MadhyaPradesh #MPNews pic.twitter.com/USTAmeqgNA
— Free Press Madhya Pradesh (@FreePressMP) January 11, 2024
“>