മിസോറി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഗണിത അദ്ധ്യാപിക പിടിയിൽ. പുലസ്കി കൗണ്ടിയിലെ ലാക്വി ഹൈസ്കൂളിലെ ടീച്ചർ ഹെയ്ലി നിഷേലാണ് അറസ്റ്റിലായത്. മറ്റു വിദ്യാർത്ഥികളെ കാവൽ നിർത്തിയാണ് ഇവർ സ്കൂൾ ഗ്രൗണ്ടിൽ 16-കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിക്ക് രണ്ട് മക്കളുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാർത്ഥിയുടെ പിതാവിനും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായി വെളിപ്പെട്ടതോടെ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗമാരക്കാരന്റെ സഹപാഠിയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. എന്നാൽ ഇവർ ഒളിവിൽ പോകുന്നതിന് മുൻപ് മകനെ വന്ന് കണ്ടിരുന്നുവെന്നും തനിക്ക് ഇക്കാര്യത്തിൽ യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും പിതാവ് പറയുന്നു.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങളും, ബലാത്സംഗം, ശിശുപീഡനം തുടങ്ങിയവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലെ മുറിവേറ്റ പാടുകൾ പീഡനത്തിനിടെ സംഭവിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചാറ്റുകൾ കണ്ടെത്തിയെങ്കിലും ഇവർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.