കോഴിക്കോട് : നാലരവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 96 വർഷം കഠിന തടവും 4,55,000 രൂപ പിഴയും വിധിച്ച് കോടതി. കൊമ്മേരി പാറപ്പുറത്ത് മീത്തൽ കെ സന്തോഷിനെതിരെയാണ് വിധി. കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുകയിൽ നിന്നും 4,00,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
പിഴ അടയ്ക്കാത്ത പക്ഷം നാല് വർഷവും ആറ് മാസവും കൂടി തടവ് അനുഭവിക്കേണ്ടതായി വരും. പ്രതിയുടെ വീടിന് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന ബാലികയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.