ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ കരുത്തിലാണ് അഫ്ഗാനെതിരെയുള്ള ആദ്യ ടി20 ഇന്ത്യ സ്വന്തമാക്കിയത്. കനത്ത മൂടൽ മഞ്ഞിലും ദുബെയുടെ ബാറ്റിലെ ചൂട് താഴ്ന്നിരുന്നില്ല എറിയാനെത്തിവരെല്ലാം ഇത് അനുഭവിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് താരത്തിന്റെ രണ്ടാം ടി20 സെഞ്ച്വറിയായിരുന്നു ഇന്നലെ മൊഹാലിയിൽ പിറന്നത്. 40 പന്തിൽ 60 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 9 പന്തിൽ 16 റൺസെടുത്ത റിങ്കു സിംഗും കാമിയോ റോളിൽ തിളങ്ങിയതോടെ ഇന്ത്യ 159 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ മറികടന്നു.
മത്സര ശേഷം തന്റെ പ്രകടനത്തെക്കുറിച്ച് ശിവം ദുബെ വാചാലനായി. തന്റെ ഫിനിഷിംഗ് പാഠങ്ങൾ ധോണിയിൽ നിന്നാണ് പഠിച്ചതെന്ന് താരം വ്യക്തമാക്കി. ‘നല്ല അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. അതൊന്നും നഷ്ടപ്പെടാതിരിക്കാൻ ഞാൻ എപ്പോഴും തയ്യാറിയിരിക്കുന്നുണ്ട്. ബാറ്റിംഗിനിറങ്ങുമ്പോൾ എനിക്ക് മത്സരം ഫിനിഷ് ചെയ്യണം. അത് ഞാൻ മഹി ഭായിൽ നിന്നാണ് പഠിച്ചത്. ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായതിലും ടീമിനായി മത്സരം ഫിനിഷ് ചെയ്യാനായതിലും സന്തോഷമുണ്ട്”.-ദുബെ പറഞ്ഞു
‘ഞാൻ എപ്പോഴും മഹി ഭായിയോട് സംസാരിക്കാറുണ്ട്. അദ്ദേഹമൊരു ഇതിഹാസമല്ലെ. അദ്ദേഹത്തെ കണ്ടും നിരീക്ഷിച്ചും ഒരുപാട് പഠിക്കുന്നുണ്ട്. എന്റെ ഗെയിമിനെക്കുറിച്ച് അദ്ദേഹം ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. നല്ല പ്രകടനങ്ങൾ വലിയരുത്തി അദ്ദേഹം എന്നെ അഭിനന്ദിക്കാറുണ്ട്. അതെനിന് നന്നായി കളിക്കാനുള്ള പ്രചോദനം നൽകും”- ദുബെ കൂട്ടിച്ചേർത്തു
രാജസ്ഥാൻ,ബെംഗളുരു തുടങ്ങിയ ടീമുകളിലെ മോശം പ്രകടനത്തിന് ശേഷമാണ് ദുബെ ചെന്നൈയിലെത്തുന്നത്.
ഇതോടെ താരത്തിന്റെ ബാറ്റിംഗ് ശൈലിയും സമീപനവും അപ്പാടെ മാറി. 2023 സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 418 റൺസാണ് താരം അടിച്ചെടുത്തത്. 158.33 ആണ് ശരാശരി.
Acing the chase 😎
Conversations with Captain @ImRo45 👌
Message for a special bunch 🤗Hear from the all-rounder & Player of the Match of the #INDvAFG T20I opener – @IamShivamDube 👌👌 – By @ameyatilak
WATCH 🎥🔽 #TeamIndia | @IDFCFIRSTBank pic.twitter.com/edEH8H3O5f
— BCCI (@BCCI) January 12, 2024
“>