നവിമുംബൈ: ചിൽഡ്രൻസ് ക്ലബ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വാർഷികപ്പതിപ്പിലേക്ക് കുട്ടികളുടെ രചനകൾ ക്ഷണിക്കുന്നു. ക്ലബ് ഒരുവർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് വാർഷികപ്പതിപ്പ് ഇറക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കഥ, കവിത, ലേഖനം, യാത്രാവിവരണം, കാർട്ടൂൺ പെയിന്റിംഗ്സ് എന്നിവ പരിഗണിക്കും.
8 മുതൽ 18 വരെയാണ് പ്രായപരിധി. വയസ്സ് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ, ഫോട്ടോ എന്നിവ രചനയ് ക്കൊപ്പം അയക്കേണ്ടതാണ്. രചനകൾ അയക്കേണ്ട അവസാന തീയതി 2024-ഫെബ്രുവരി 29. കഥ, ലേഖനം, യാത്രാവിവരണം എന്നിവ ഇരുപുറത്തിൽ കവിയാതെയും, കവിത 24 വരിയിൽ കവിയാതെയും എഴുതുക. childrensclub2022@gmail-ലേക്ക് സൃഷ്ടികൾ മെയിൽ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7738159911, 99205 21171, 99308 76080, 84240 32430.