പൂനെ: പ്രശസ്ത ശാസ്ത്രീയ സംഗീത ഗായിക പ്രഭ ആത്രേ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആത്രേയുടെ അന്ത്യം. 92 വയസ്സായിരുന്നു. ഉറക്കത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തുള്ള ബന്ധുക്കൾ എത്തിയതിന് ശേഷമാകും സംസ്കാരം.
1932 സെപ്തംബർ 13 ന് ജനിച്ച ആത്രേ ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി. സംഗീതത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ അവർ ഗായിക, ഗവഷേക, എഴുത്തുകാരി, എന്നീ നലകളിൽ അറിയപ്പെട്ടിരുന്നു. അമ്മ ഇന്ദിരാഭായി ആത്രേ രോഗബാധിതയായതിനെ തുടർന്ന് ശാസ്ത്രീയ സംഗീതം കേൾക്കാൻ നിർദ്ദേശിച്ചു. അമ്മയ്ക്കൊപ്പം ശാസ്ത്രീയ സംഗീതം കേൾക്കുകയും പിന്നീട് പഠിക്കുകയുമായിരുന്നു.