മുകേഷിന്റെ 300-ാമത്തെ ചിത്രമായ ഫിലിപ്സ് ഒടിടിയിലേക്ക്. സിംപ്ലി സൗത്തിലൂടെ ജനുവരി 19 മുതലാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമിച്ച സിനിമ ആൽഫ്രഡ് കുര്യനാണ് ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത്.
അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിതെന്നതാണ് മറ്റൊരു പ്രത്യേകത. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നവംബർ 24നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
മൂന്നു മക്കളുമൊത്ത് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിച്ചത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം.