എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം: വെട്ടിലായി സിപിഎം, കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എകെജി സെന്ററിന്റെ വിലാസത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം: വെട്ടിലായി സിപിഎം, കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എകെജി സെന്ററിന്റെ വിലാസത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 07:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ വെട്ടിലായി സിപിഎം. ബെംഗളൂരുവിൽ വീണ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസമുപയോഗിച്ചാണ്. പാർട്ടിക്കുള്ളിൽ നിന്ന് പോലും മുമ്പ് ഇതേപറ്റി ചോദ്യങ്ങളുയർന്നപ്പോൾ കമ്പനിയുടെ അഡ്രസ് പരിശോധിക്കേണ്ട കാര്യമില്ലെന്നും ഇതിന്റെ രേഖകൾ എകെജി സെന്ററിൽ ഇല്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.

2014-ൽ വീണ കമ്പനി ആരംഭിക്കുന്ന സമയത്ത് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് താമസിച്ചിരുന്നത് എകെജി സെന്ററിനടുത്തുള്ള പാർട്ടി വക ഫ്ളാറ്റിലായിരുന്നു. പക്ഷേ ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്യാൻ ഫ്‌ളാറ്റിന്റെ വിലാസത്തിന് പകരമായാണ് വീണ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചത്. എന്നാൽ നോമിനിയായി വച്ച അമ്മ കമലയുടെ വിലാസം കണ്ണൂരിലെ വീടിന്റേതായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലേറിയതിന് ശേഷമാണ് എക്‌സാലോജിക് കേരളത്തിൽ കൂടുതൽ കരാറുകൾ നേടുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയാണെങ്കിലും കമ്പനി തയ്യാറാക്കിയ സോഫ്റ്റ്‌വെയറുകളെ കുറിച്ചോ ഇടപാടുകാരെക്കുറിച്ചുള്ള ചോദ്യങ്ങൾക്കോ കൃത്യമായ മറുപടി നൽകാൻ കമ്പനിക്കോ പാർട്ടിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തേക്ക് ഐടി കമ്പനികളുടെ നിക്ഷേപം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് ഐടി വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മകൾ മറ്റൊരു സംസ്ഥാനത്ത് എക്‌സാലോജിക്കെന്ന ഐടി കമ്പനി നടത്തുന്നത്. ഇതിലെ ശരികേടും ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിക്കുന്നുണ്ട്.

എക്‌സാലോജിക്കിന്റെ ഇടപാടുകൾ അന്വേഷിക്കാനുള്ള കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ തീരുമാനം ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തില്ല. മാദ്ധ്യമങ്ങൾക്ക് മറുപടി കൊടുക്കാതെ വീണയുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഒഴിഞ്ഞുമാറി. അന്വേഷണത്തിന് പ്രധാന്യം നൽകി പൊതുമദ്ധ്യത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

Tags: CPMveena vijayanAKG centreExalogic
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies