തിരുവനന്തപുരം: 13-കാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം കല്ലടിമുഖം സ്വദേശി വിപിനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് മടങ്ങി വന്ന കുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നു പ്രതി ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ചു. തുടർന്ന് അവിടെ വച്ചായിരുന്നു കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തത്. സംഭവമറിഞ്ഞ കുടുംബാംഗങ്ങളാണ് പരാതി നൽകിയത്.സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചാണ് ഓട്ടോയും ഇയാളെയും കണ്ടെത്തുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.