കോഴിക്കോട്: കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്ക ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.