ഐഎസ് ഭീകരുടെ പിടിയിൽപെട്ട യുവതികളുടെ കഥ പറയുന്ന സിൻജാർ, പ്രണയം ചാലിച്ച അനാർക്കലി; ലക്ഷദ്വീപിന്റെ മനോഹാരിത പകർത്തിയ സിനിമകൾ ഇവ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസ് ഭീകരുടെ പിടിയിൽപെട്ട യുവതികളുടെ കഥ പറയുന്ന സിൻജാർ, പ്രണയം ചാലിച്ച അനാർക്കലി; ലക്ഷദ്വീപിന്റെ മനോഹാരിത പകർത്തിയ സിനിമകൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

സമൂഹ മാദ്ധ്യമങ്ങളിലെ ട്രെൻഡിംഗിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന ഒന്നാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രിക്കെതിരായും ഭാരതീയർക്കെതിരായും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്ന് മാലദ്വീപിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ മാറ്റി നിർത്തിയപ്പോൾ പിന്നീട് നാം തിരഞ്ഞത് ലക്ഷദ്വീപിലെ പ്രകൃതി സൗന്ദര്യമാണ്. ഇതിനോടകം തന്നെ ഒട്ടനവധി മലയാളം സിനിമകളിലൂടെ ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യം പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. അത്തരത്തിൽ പവിഴപുറ്റുകളുടെ നാടായ ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യം ആവാഹിച്ചെടുത്ത സിനിമകൾ പരിചയപ്പെടാം..

അനാർക്കലി

ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനികൾ പെട്ടന്നൊന്ന് ഓർക്കാൻ പറഞ്ഞാൽ എല്ലാവരുടെയും മനസിൽ ആദ്യം എത്തുന്നത് പൃഥ്വിരാജ് നായകനായി എത്തിയ അനാർക്കലി എന്ന സിനിമയായിരിക്കും. പ്രണയം ചാലിച്ച ഈ സിനിമയിലെ ബഹുഭൂരിപക്ഷ സീനുകളും ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്. ബങ്കാരം, അഗത്തി എന്നീ ദ്വീപുകളിൽ ചിത്രീകരിച്ച ഈ സിനിമ ലക്ഷദ്വീപിന്റെ സൗന്ദര്യവും സംസ്‌കാരവും ജനജീവിതവും തുറന്നുക്കാണിക്കുന്നു.

മോസയിലെ കുതിര മീനുകൾ

ആസിഫ് അലിയും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് മോസയിലെ കുതിര മീനുകൾ. അജിത്ത് പിള്ളയുടെ സംവിധാനത്തിൽ പുറത്തിറക്കിയ മോസയിലെ കുതിര മീനുകൾ എന്ന ഈ സിനിമ അനാർക്കലി ചിത്രം പോലെ തന്നെ ലക്ഷദ്വീപിലാണ് കൂടുതലായി ചിത്രീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ അണ്ടർവാട്ടർ രംഗങ്ങൾ ചിത്രത്തെ പ്രേക്ഷകരിൽ എത്തിക്കുന്നതിന് നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

സിൻജാർ

മൈഥലി, ശ്രീനന്ദ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രീകരിച്ച സിനിമയാണ് സിൻജാർ. ലക്ഷദ്വീപിലെ ജാസരി ഭാഷയിലുള്ള ആദ്യത്തെ സിനിമയാണ് സിൻജാർ. പൂർണമായും ലക്ഷദ്വീപിൽ ചിത്രീകരിക്കപ്പെട്ട ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത് സന്ദീപ് പാമ്പിള്ളിയാണ്. ഇറാഖിലേക്ക് നഴ്‌സായി പോകുന്ന യുവതികൾ ഐഎസ് ഭീകരുടെ പിടിയിൽ പെടുന്നതും പിന്നീട് രക്ഷപ്പെട്ട് നാട്ടിലെത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ലക്ഷദ്വീപിലെ ജനജീവിതം അതുപോലെ ഒപ്പിയെടുക്കാൻ സിനിമയ്‌ക്ക് സാധിച്ചു. രണ്ട് ദേശീയ പുരസ്‌കാരങ്ങളും സിനിമയക്ക് ലഭിച്ചിട്ടുണ്ട്.

മൂത്തോൻ

നിവിൻ പോളിയെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്ത സിനിമയാണ് മൂത്തോൻ. സിനിമയിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ലക്ഷദ്വീപിലാണ്. ദ്വീപിൽ ശാന്ത ജീവിതം നയിച്ചിരുന്ന അക്ബർ എന്ന ചെറുപ്പക്കാരൻ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ കഥ.

പ്രണയ മീനുകളുടെ കടൽ

കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ എന്ന സിനിമയും ചിത്രീകരിച്ചിരിക്കുന്നത് ലക്ഷദ്വീപിലാണ്. കരവത്തി ദ്വീപ സമൂഹത്തിലാണ് ഇത് ചിത്രീകരിച്ചത്. തകർന്നു കിടക്കുന്ന ഉരു നേരാക്കാൻ ലക്ഷദ്വീപിലേക്ക് വരുന്നവരുടെ ജീവിതമാണ് സിനിമയിലൂടെ കാണിക്കുന്നത്. ലക്ഷദ്വീപിലെ കടലിന്റെ ഭംഗിയും, സംസ്‌കാരവും, ഭക്ഷണ രീതിയുമെല്ലാം സിനിമയിലൂടെ തുറന്നുകാണിക്കുന്നുണ്ട്.

Tags: MovieslakshadweepSUB
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies