കല്യാണ തിരക്കിലും കനിവിന്റെ കൈ; മാതാപിതാക്കൾ നഷ്ടപ്പെട്ട് കടക്കെണിയിലായ കുട്ടികൾക്ക് സഹായഹസ്തവുമായി സുരേഷ് ​ഗോപി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്യാണ തിരക്കിലും കനിവിന്റെ കൈ; മാതാപിതാക്കൾ നഷ്ടപ്പെട്ട് കടക്കെണിയിലായ കുട്ടികൾക്ക് സഹായഹസ്തവുമായി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മകളുടെ കല്യാണ തിരക്കിലും അനാഥരായ കുട്ടികൾക്ക് ആശ്വാസവുമായി നടൻ സുരേഷ് ​ഗോപി. മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ ഭാവനവായ്പ അടയ്‌ക്കാൻ കഴിയാതെ ദുരിതത്തിലായ ആര്യയ്‌ക്കും സൂര്യയ്‌ക്കുമാണ് സുരേഷ് ​ഗോപിയുടെ സഹായമെത്തിയിരിക്കുന്നത്. പാലക്കാട് ഭൂപണയ ബാങ്കിൽ നിന്നുമാണ് ജപ്തി നോട്ടീസ് തുടർച്ചയായി വന്നതിനെക്കുറിച്ചുള്ള വാർത്ത ഇന്ന് രാവിലെയായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ഭവനത്തിന്റെ ബാധ്യത താൻ ഏറ്റെടുക്കാമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ​ഗോപി അറിയിച്ചത്.

ആര്യയ്‌ക്കും സൂര്യയ്‌ക്കും ഇനി വീടിന്റെ ആധാരം തിരികെ ലഭിക്കും. 2018-ൽ പഞ്ചായത്തിൽ നിന്നും കിട്ടിയ രണ്ട് ലക്ഷം രൂപയ്‌ക്കാണ് ഇവർ വീട് പണി ആരംഭിച്ചത്. പണി പൂർത്തിയാക്കുന്നതിനായി കുട്ടികളുടെ പിതാവ് ബാങ്കിൽ നിന്നും 2 ലക്ഷം രൂപ കൂടി കടം എടുത്തിരുന്നു.
വീടിന്റെ പണി പൂർത്തിയാക്കുന്നതിന് മുൻപ് കൃഷ്ണൻകുട്ടി ക്യാൻസർ ബാധിച്ച് മരണപ്പെട്ടു. ഹോട്ടൽ ജോലിക്ക് പോയി മക്കളെ വളർത്തിയ അമ്മ മൂന്നു വർഷം മുമ്പ് മരിച്ചതോടെ പ്ലസ് ടു വിദ്യാർത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വൺ വിദ്യാർത്ഥിനി ആര്യ കൃഷ്ണയും അനാഥരായി തീർന്നു. ഇതോടെ ഭവന വായ്പ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലായി.

അനാഥരായ കുട്ടികൾ അയൽക്കാരുടെ സഹായത്തോടെയാണ് ജീവിച്ചു വന്നിരുന്നത്. ഇതിനിടയിലാണ് ദുരിത്തതിലാഴ്‌ത്തി ജപ്തി നോട്ടീസും വന്നു തുടങ്ങിയത്. ഇതോടെ നാട്ടുകാരുടെ സഹായത്താൽ വാർത്ത പുറത്ത് വരുകയും പ്രയാസത്തിലായ ആര്യയ്‌ക്കും സൂര്യയ്‌ക്കും പ്രതീക്ഷയുടെ കരവുമായി സുരേഷ്​ഗോപി എത്തുകയുമായിരുന്നു.

Tags: Suresh Gopipalakkadu
Share
Tweet
SendShare

More News from this section

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies