സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരം ; ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ച ഇടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരം ; ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ച ഇടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 07:05 pm IST
Facebook
Twitter
WhatsAppTelegram

ഹിമാലയശൃംഗങ്ങള്‍ക്കിടയിലെ ഒരു കൊച്ചുപട്ടണമാണ് ഗംഗോത്രി. ഹിമഭൂവിൽ പ്രതിഫലിക്കുന്ന ഉദയസൂര്യനാല്‍ ആദ്യം ഉണരുന്ന ക്ഷേത്രനഗരം.

സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ, ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണിത് . ഗംഗാദേവിയുടെ ഒരു പുരാതനക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രധാനം. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഖാ നേതാവായിരുന്ന അമർ സിങ് താപ്പ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് വര്‍ഷം തോറും നിരവധി തീർത്ഥാടകരെത്തുന്നു. ഗംഗ നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്.

ഗംഗോത്രി ക്ഷേത്രത്തിനടുത്ത്, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ മനോഹരമായ സൂര്യകുണ്ഡ് വെള്ളച്ചാട്ടമുണ്ട്. ശിവന്‍റെ ഭാര്യയായ പാർവതി ദേവി കുളിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കുളവും ഇവിടെയുണ്ട്. ഇവിടെ സൂര്യദേവനെ ആരാധിക്കുന്നു. ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ചത് സൂര്യകുണ്ഡിലാണെന്ന് പുരാണങ്ങളില്‍ പറയുന്നു. പകല്‍സമയത്ത് ഇവിടെ എപ്പോഴും മഴവില്ല് വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണാനാവും.

ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി.ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍.

ഏകാദശി രുദ്രാഭിഷേക പൂജയാണ് ഇവിടത്തെ പ്രധാന ആഘോഷം. മതപരമായി ഏറെ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ഗംഗോത്രിയിലെ ഭാഗീരഥി ശിലയും ശിവലിംഗവും. ഭഗീരഥന്‍ പ്രാര്‍ത്ഥിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ശിലയാണ് പിന്നീട് ഭാഗീരഥി ശില എന്ന പേരില്‍ പ്രശസ്തമായത്.

Tags: travelSUB
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies