കത്തിക്കയറി വാലറ്റം; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട അഫ്​ഗാനെ പിടിച്ചുകെട്ടി ഇന്ത്യ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കത്തിക്കയറി വാലറ്റം; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട അഫ്​ഗാനെ പിടിച്ചുകെട്ടി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 08:41 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ അഫ്​ഗാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. വെടിക്കെട്ട് അർദ്ധസെഞ്ച്വറിയുമായി കത്തിക്കയറിയ ഗുല്‍ബാദിന്‍ നെയ്ബിന്റെ ബാറ്റിം​ഗാണ് അഫ്​ഗാൻ ഇന്നിം​ഗ്സിന് കരുത്തായത്.35 പന്തിൽ 4 സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 57 റൺസെടുത്ത താരത്തെ അക്സർ പട്ടേലാണ് പുറത്താക്കിയത്. ഓപ്പണർ റഹ്മാനുള്ള ​ഗുർബാസിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും നെയ്ബിന്റെ കൗണ്ടർ അറ്റാക്ക് സ്കോറിം​ഗിന് വേ​ഗം കൂട്ടി. 8 റൺസുമായി ഇബ്രാഹിം സദ്രാന്‍ വീണെങ്കിലും ഒരറ്റത്ത് ബൗണ്ടറികൾ പായിച്ച് നെയ്ബ് സ്കോർ ബോർഡ് ചലിപ്പിച്ചു.

എന്നാൽ 11-ാം ഓവറിൽ അക്സർ നെയ്ബിനെ ക്യാപ്റ്റന്റെ കൈകളിലെത്തിച്ചതോടെയാണ് കളിയുടെ കടിഞ്ഞാൻ ഇന്ത്യ തിരികെ പിടിച്ചത്. അസ്മതുള്ള ഒമര്‍സായ്(2),മുഹമ്മദ് നബി(14) എന്നിവർ പെട്ടെന്ന് മടങ്ങി. എന്നാൽ വാലറ്റത്തെ കാമിയോകൾ തകർത്തടിച്ചതോടെ അഫ്​ഗാൻ സ്കോർ വീണ്ടും കുതിച്ചു.

നജീബുള്ള സദ്രാന്‍(23), കൂട്ടത്തിൽ ഏറ്റവും അപകടകാരിയായത് കരിം ജനത് ആയിരുന്നു. 10 പന്തിൽ 20 റൺസെടുത്ത താരം അവസാന ഓറവിലാണ് പുറത്തായത്. മുജീബ് ഉർ റഹ്മാൻ 9 പന്തിൽ 21 റൺസെടുത്തു. അർഷദീപ് എറിഞ്ഞ 20ാം ഓവറിൽ രണ്ടു റണ്ണൗട്ടടക്കം നാലു വിക്കറ്റുകൾ വീണു. ഒരുവേള 190ന് മുകളിൽ പോകുമെന്ന് കരുതിയ സ്കോർ ഇതോടെയാണ് 172ൽ ഒതുങ്ങിയത്.അർഷദീപിന് മൂന്ന് വിക്കറ്റ് ലഭിച്ചു. അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർക്ക് രണ്ടും ശിവം ദുബെയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. എന്നാൽ മൂന്നോവറിൽ 36 റൺസാണ് ദുബെ വിട്ടുനൽകിയത്.

Tags: t20AfghanistanIndiaFEATURED2
Share
Tweet
SendShare

More News from this section

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

Latest News

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ പോക്സോ കേസ്, രണ്ട് പേർ അറസ്റ്റിൽ

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

ഡോൾഫിൻ, കുജിര ചുഴലിക്കാറ്റുകളുടെ വിദൂരസ്വാധീനം; കേരളത്തിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ചൈനയിൽ കരതൊടും വരെ ജാഗ്രത തുടരും

മഴത്തുള്ളികൾ പാടിയ മംഗല്യഗീതം; വിവാഹദിവസം തകർത്തു പെയ്യുന്ന മഴയാണോ.? സ്വീകരിക്കേണ്ട മുൻകരുതലുകൾ

‘നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണിത്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ?’: എം.എൻ. കാരശ്ശേരി

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies