കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്. കൊടുവള്ളി സ്വദേശിയായ സമീറിനാണ് കുത്തേറ്റത്. ചോട്ടാ നസീർ എന്ന ആളാണ് സമീറിനെ ആക്രമിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സമീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കം വഴക്കിലേക്കും തുടർന്ന് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.