ഇന്ത്യൻ നാവികസേനയും തായ് നാവികസേനയും സംയുക്തമായി നടത്തുന്ന ആദ്യത്തെ സൈനികാഭ്യാസമാണ് എക്‌സ്-അയുത്തായ. ഭാരതത്തിന്റെ പുണ്യ നഗരമായ അയോദ്ധ്യയെയും തായ്‌ലൻഡിലെ അയോദ്ധ്യയായ അയുത്തായയും തമ്മിലുള്ള പൗരാണിക ബന്ധത്തെയാണ് ഈ പേര് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയിലെയും തായ്‌ലാൻഡിലെയും ഈ നഗരങ്ങൾ തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളത്.
കഴിഞ്ഞ ഡിസംബർ 20 മുതൽ 23 വരെ എക്സ്-അയുത്തായ സൈനികാഭ്യാസം നടത്തപ്പെട്ടു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച കപ്പലുകളായ കുലിഷും ഐഎൻ-എൽസിയു 56-മാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തത്. റോയൽ തായ് നാവികസേനയെ പ്രതിനിധീകരിച്ചത് ഹിസ് തായ് മജസ്റ്റിയുടെ കപ്പലായ (എച്ച്ടിഎംഎസ്) പ്രചുവപ്പ് ഖിരി ഖാനുമാണ്.
എക്‌സ് അയുത്തായയിലൂടെ ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് കാരണമായി. കടലിലും കരയിലും ആകാശത്തുമായാണ് എക്‌സ് അയുത്തായ സൈനികാഭ്യാസം നടന്നത്. കേന്ദ്രസർക്കാരിന്റെ SAGAR (സമുദ്രത്തിൽ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് സൈനികാഭ്യാസങ്ങൾ നടക്കുന്നത്.















