ചായയ്ക്കും കാപ്പിക്കും അടിമപ്പെട്ടോ? ഈ ശീലങ്ങൾ മാറ്റിയെടുക്കാൻ ചില എളുപ്പ വഴികൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായയ്‌ക്കും കാപ്പിക്കും അടിമപ്പെട്ടോ? ഈ ശീലങ്ങൾ മാറ്റിയെടുക്കാൻ ചില എളുപ്പ വഴികൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 11:03 pm IST
Facebook
Twitter
WhatsAppTelegram

‘അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരു ചായ അല്ലെങ്കിൽ ഒരു കാപ്പി അത് നിർബന്ധാ’ എന്നു പറയുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം മലയാളികളും. ചായകുടിയും കാപ്പികുടിയും അവിടെകൊണ്ടും അവസാനിപ്പിക്കുന്നില്ല. ഇടനേരത്ത് ഒരു ചായ, വൈകുന്നരം ഒരു ചായ, രാത്രിയിലും ഒരു ചായ അല്ലെങ്കിൽ കാപ്പി ശീലമാക്കിയവരായിരിക്കും പല ആളുകളും. കൃത്യ സമയങ്ങളിൽ ഈ പാനീയങ്ങൾ കിട്ടിയില്ലെങ്കിൽ തലവേദന അനുഭവപ്പെടുന്നവരും നമ്മുടെ സൗഹൃദവലയങ്ങളിൽ ഉണ്ടായിരിക്കും. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ എന്ന ഘടകം അളവിൽ കൂടുതലായാൽ ശരീരത്തിന് ദോഷം ചെയ്യും. നിർജ്ജലീകരണം, അസിഡിറ്റി, ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകുന്നു. ഈ ചായകുടിയും കാപ്പികുടിയും നിർത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഈ എളുപ്പ വഴികൾ പരീക്ഷിക്കാം..

ഉറക്കമുണർന്നയുടൻ ചായ കുടിക്കുന്നതിനു പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് തുടങ്ങാം. ഈ ശീലം തുടങ്ങാൻ ആദ്യം ബുദ്ധിമുട്ട് തോന്നുമെങ്കിലും പതിയെ ചായ, കാപ്പി എന്നത് ചെറു ചൂടുവെള്ളത്തിലേക്ക് മാറ്റാൻ ശ്രമിക്കുക. ചായ പ്രേമികൾക്ക് വീട്ടിൽ തന്നെയുണ്ടാക്കാവുന്ന ഹെർബൽ ചായ ഇടനേരത്ത് പരീക്ഷിച്ചു നോക്കാം. കറുവപ്പട്ട, ഗ്രാമ്പു, ഇഞ്ചി, തുളസി തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന ഹെർബൽ ചായ ശരീരത്തിന് ഉത്തമമാണ്. ചായയിലും കാപ്പിയിലും പഞ്ചസാര ഉപയോഗിക്കുന്നതിനു പകരം ശർക്കര ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. രാത്രി ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ടെങ്കിൽ മഞ്ഞൾപൊടിയിട്ട പാൽ കുടിക്കുന്നതോ, ബദാംപാൽ കുടിക്കുന്നതോ ശീലമാക്കാം. ഇതിനുപുറമെ വീട്ടിൽ തന്നെ തയ്യാറാക്കിയ സൂപ്പ് കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്.

Tags: TeaCoffeeSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies