കണ്ണൂർ: വിവാഹാഘോഷം അതിരുവിട്ടതോടെ വരനെതിരെ കേസെടുത്ത് പോലീസ്. ഒട്ടകപ്പുറത്തേറി വിവാഹത്തിനെത്തിയ വരനും സംഘവും നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമെതിരെയാണ് കേസെടുത്തത്.
വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിലാണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. തുടർന്ന് സ്ഥലത്ത് പോലീസ് എത്തിയാണ് സംഘത്തെ ഇവിടെ നിന്ന് മാറ്റിയത്. നിന്നും മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമായിരുന്നു ചക്കരക്കൽ പോലീസ് കേസെടുത്തത്. വഴിമുടക്കിയുള്ള കല്യാണ ഘോഷയാത്രയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.