രജനികാന്തിന് കഴിഞ്ഞ വർഷം വൻ വിജയം നേടികൊടുത്ത ചിത്രമാണ് ജയിലർ. സണ്‍ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിന് ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തെ സംബന്ധിച്ച് മറ്റൊരു അഭ്യൂഹമാണ് തമിഴ് മാദ്ധ്യമങ്ങളിൽ നിറയുന്നത്.
ജയിലറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സൂചനകൾ. ജയിലറിന്റെ വിജയാഘോഷ വേളയിൽ ജയിലര്‍ 2 എന്ന സൂചനകള്‍ സംവിധായകന് നെല്‍സണ്‍ നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലാണ് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയിലാകും രജനികാന്ത് അഭിനയിക്കുക എന്നതാണ് വിവരം. അത് ജയിലര്‍ 2 ആയിരിക്കും എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സംവിധായകൻ നെൽസൺ ജയിലറിന് ശേഷം ഇതുവരെയും സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.