നവിമുംബൈ: ബോംബെ യോഗക്ഷേമസഭയുടെ 49-ാമത് വാർഷിക കുടുംബസംഗമം ജനുവരി 14 ന്. ന്യൂ പൻവേൽ സെക്ടർ 6 അഗ്രികോലി സ്ക്കൂളിലാണ് വാർഷികം ആഘേോഷിച്ചത്. മുതിർന്ന അംഗങ്ങൾ നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മുതിർന്ന വനിതാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കൈകൊട്ടിക്കളിയോടെ പരിപാടികൾ സമാപിച്ചു.
പ്രസിഡന്റ് രാധാകൃഷ്ണൻ മുണ്ടയൂർ ചടങ്ങിൽ അദ്ധ്യക്ഷനായി കാർട്ടൂണിസ്റ്റും ഗ്രാഫിക് നോവലിസ്റ്റും അനിമേറ്ററുമായ സുനിൽ രാജ് ചടങ്ങിൽ മുഖ്യാതിഥിയായി. സെക്രട്ടറി സൂരജ് ഞാളൂർ, സാജൻ മാത്തൂർ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ മുതിർന്ന അംഗമായ കെ.എം.നാരായണൻ നമ്പൂതിരിപ്പാട്, സുനിൽ രാജ് എന്നിവർക്ക് ഫലകവും ഷാളും നൽകി ആദരിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ മികച്ച വിജയം നേടിയ 10,12 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് മെമൻറ്റോ വിതരണം ചെയ്തു. ജനുവരി 6, 7 തീയതികളിൽ നടന്ന ‘റെയിൻബോ ഓൺ കാൻവാസ്’ ചിത്രപ്രദർശനത്തിന്റെ വോളണ്ടിയർമാരേയും ചടങ്ങിൽ ആദരിച്ചു.