കൊച്ചി: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. എറണാകുളം മുടിക്കൽ സ്വദേശി അജാസ് ആണ് പിടിയിലായത്.
റോഡിലൂടെ നടന്നു പോകുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയും പിന്നാലെ നഗ്നതാ പ്രദർശനവും നടത്തുകയായിരുന്നു. ബസ്സിൽ വച്ച് സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനിടെയിലാണ് വീണ്ടും നഗ്നതാ പ്രദർശനം.