ആലപ്പുഴ: വീണ്ടും ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആലപ്പുഴ കായംകുളത്ത് വച്ചാണ് ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സംഭവത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എൻടിപിസി ഗസ്റ്റ് ഹൗസിൽ നിന്ന് ഓച്ചിറയിലേക്ക് പോകുമ്പോഴായിരുന്നു ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ചാടിവീണത്.
ഹരിപ്പാട്- ചേപ്പാട് ജംഗ്ഷൻ, ഒഎൻകെ ജംഗ്ഷൻ, കായംകുളം എംഎസ്എം കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരങ്കൊടി കാണിച്ചു.