ലക്നൗ : അയോദ്ധ്യ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഉത്തർപ്രദേശിൽ മത്സ്യം, മാംസം , മദ്യം എന്നിവയുടെ വിൽപന പൂർണമായും നിരോധിക്കും . ഇത് സംബന്ധിച്ച് യുപി സർക്കാർ ഉത്തരവിറക്കി.
പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് മാംസ , മത്സ്യ വിൽപ്പനയും നിരോധിച്ചത് . നിരവധി ഹിന്ദു സംഘടനകളും ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഇന്ന് ‘ഗണേശ പൂജ’, ‘വരുണ പൂജ’ എന്നിവ നടത്തും. ജനുവരി 21 വരെ ചടങ്ങുകൾ തുടരുമെന്ന് രാം മന്ദിർ ട്രസ്റ്റ് അധികൃതർ അറിയിച്ചു. രാം മന്ദിർ ‘പ്രാണ പ്രതിഷ്ഠ’ ജനുവരി 22 ന് ഉച്ചയ്ക്ക് 12:20 ന് ആരംഭിച്ച് 1 മണിയോടെ അവസാനിക്കുമെന്നാണ് സൂചന .