അരി പൊടിക്കാൻ മടിക്കേണ്ട, മുഖകാന്തിക്കും അടിപൊളിയാണ് കക്ഷി; ​ഗുണങ്ങൾ‌ അറിഞ്ഞ് ദേ ഈ രീതികളിൽ  ഉപയോ​ഗിച്ച് നോക്കൂ...
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

അരി പൊടിക്കാൻ മടിക്കേണ്ട, മുഖകാന്തിക്കും അടിപൊളിയാണ് കക്ഷി; ​ഗുണങ്ങൾ‌ അറിഞ്ഞ് ദേ ഈ രീതികളിൽ  ഉപയോ​ഗിച്ച് നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

ഒരുപാട് വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഒന്നാണ് അരിപ്പൊടി. അടുക്കളയിലെ മാത്രമല്ല മുഖകാന്തിക്കും അടിപൊളിയാണ് അരിപ്പൊടി. പായ്‌ക്ക് ചെയ്ത് വരുന്ന അരിപ്പൊടിയല്ലാതെ, പച്ചരി പൊടിച്ചുണ്ടാക്കുന്ന പൊടി ഉപയോ​ഗിച്ച് സുന്ദരിയും സുന്ദരനുമാകാം. പച്ചരി നന്നായി കഴുകി ഉണക്കി പൊടിച്ചെടുക്കുകയേ വേണ്ടൂ..

നൂറ്റാണ്ടുകളായി ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ അരിപ്പൊടി സൗന്ദര്യ വർ​​ദ്ധക വസ്തുവായി ഉപയോ​ഗിക്കുന്നു. തരിതരി ആയോ മിനുസമായോ അരി പൊടിച്ചെടുത്ത് ഉപയോ​ഗിക്കാവുന്നതാണ്. അരിപ്പൊടി ഉപയോ​ഗിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ ഇതാ..

 മൃതകോശങ്ങളെ പുറന്തള്ളുന്നു

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ ചുരുക്കാനും അരിപ്പൊടി സഹായിക്കുന്നു. അരിപ്പൊടിയിൽ തരി ഉള്ളതിനാൽ തന്നെ മികച്ച സ്ക്രബ് ആയിട്ടും ഇത് ഉപയോ​ഗിക്കാവുന്നതാണ്. മിനുസമുള്ളതും തിളക്കമാർന്നതുമായ ചർമ്മം ലഭിക്കാൻ അരിപ്പൊടി ഉപയോ​ഗിക്കാം

മുഖത്തിന് തിളക്കം

കറുത്ത പാടുകളും മറ്റും കുറച്ച് മുഖകാന്തി വർദ്ധിപ്പിക്കാൻ അരിപ്പൊടി സഹായിക്കുന്നു. ഇതിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിന് തിളക്കവും പ്രസരിപ്പും നൽകുന്നു.

എണ്ണമയത്തെ നിയന്ത്രിക്കാൻ

എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് അരിപ്പൊടി ഉപയോ​ഗിക്കാം. സുഷിരങ്ങൾ ചുരുക്കാനും എണ്ണമയത്തിന് കാരണമാകുന്ന സെബം ഉത്പാദനം കുറയ്‌ക്കാനും അരിപ്പൊടിക്ക് കഴിയുന്നു.

അലർജിക്ക് ആശ്വാസം

മുഖത്ത് അലർജി, ചുവന്ന് തടിക്കൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് അരിപ്പൊടി ഉപയോ​ഗിക്കാം. സെൻസിറ്റീവ് ചർമ്മുള്ളവരും എക്സിമ, റോസേഷ്യ പോലുള്ള അവസ്ഥകളോട് പൊരുതുന്നവർക്കും ഇത് ഉപകാരപ്രദമാകും.

യുവത്വം നിലനിർത്താൻ

കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും അരിപ്പൊടി സഹായിക്കുന്നു. ഇതുവഴി ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ അരിപ്പൊടിക്ക് കഴിയുന്നു. മിനുസമുള്ള ചർമ്മം ലഭിക്കാൻ ഇത് സഹായിക്കുന്നു.

അരിപ്പൊടി ഉപയോ​ഗിക്കേണ്ടതിങ്ങനെ…

1) സ്ക്രബ്:- രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി രണ്ട് മിനിറ്റോളം വൃത്താകൃതിയിൽ മസാജ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്നതിനും സുഷിരങ്ങൾ അടയ്‌ക്കുന്നതിനും നല്ലതാണ്.

2) ഫേസ്പാക്ക്:- രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇത് ‌ മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തിന് തിളക്കം നൽകുകയും കറുത്ത പാടുകൾ കുറയ്‌ക്കുന്നതിനും ഈ ഫേസ്പാക്ക് സഹായിക്കും.

Tags: benefitsSUBRice Flourface pack
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies