എൽ & ടിയും ടാറ്റയും മുതൽ ഐഐടികൾ വരെ; ഭാരതത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ രാവും പകലും കഠിനാദ്ധ്വാനം ചെയ്തവർ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽ & ടിയും ടാറ്റയും മുതൽ ഐഐടികൾ വരെ; ഭാരതത്തിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ രാവും പകലും കഠിനാദ്ധ്വാനം ചെയ്തവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രം വെറുമൊരു ക്ഷേത്രമല്ല, അത് വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്. ഏതൊരു മഹത്തായ നിർമിതിയെയും പോലെ, നിരവധി വ്യക്തികളുടെയും സംഘടനകളുടെയും സമർപ്പണവും വൈദഗ്ധ്യവും കൂടിയാണ് ഭവ്യ മന്ദിരം. ഓരോ ഭാരതീയന്റെയും സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ രാവും പകലും കഠിനാദ്ധ്വാനം ചെയ്ത പ്രസ്ഥാനങ്ങൾ എതൊക്കെ, ചുക്കാൻ പിടിച്ച കമ്പനികൾ എതൊക്കെ…അറിയാം

1. ലാർസൻ ആൻഡ് ടൂബ്രോ( എൽ & ടി)

രാമക്ഷേത്ര നിർമാണത്തിൽ പ്രധാന പങ്ക് വഹിച്ചത് ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ്- ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ലാർസൺ ആൻഡ് ടൂബ്രോയാണ്. ഡിസൈൻ മുതൽ മുഴുവൻ പ്രോജക്റ്റിന്റെയും നിർവഹണം കമ്പനിയാണ്. പല സേവനങ്ങളും സൗജന്യമായി സമർപ്പിച്ചാണ് ഇവർ നിർമാണത്തിന്റെ ഭാഗമായത്. 15 വർഷം മുമ്പ് തന്നെ എൽ&ടി ക്ഷേത്ര നിർമാണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നതായി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞിരുന്നു.

2. ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്സ് ലിമിറ്റഡ്

രാമക്ഷേത്ര നിർമാണത്തിന്റെ മാനേജ്‌മെന്റ് കൺസൾട്ടന്റായാണ് ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സ് പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമാണം എൽ&ടി നിർവഹിക്കുമ്പോൾ അതിന്റെ പ്രവർത്തനം വിലയിരുത്തുന്നത് ടാറ്റയിൽ നിന്നുള്ള എഞ്ചിനിയറിംഗ് സംഘമാണ്.
മനുഷ്യശേഷി മുതൽ അസംസകൃത വസ്തുക്കൾ വരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഇതിലെ പ്രമുഖരായ എഞ്ചിനിയറിംഗ് സമൂഹമാണ്.

3. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

അടിസ്ഥാനം നന്നായാൽ നിർമാണം നന്നാകുമെന്നൊരു ചൊല്ലുണ്ട്. ഏതൊരു ഘടനയുടെയും അടിത്തറ അല്ലെങ്കിൽ അടിസ്ഥാനം നിർണ്ണായകമാണ്. രാമക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം അത് കൂടുതൽ നിർണ്ണായകമാണ്. നൂറ്റാണ്ടുകളോളം ക്ഷേത്രത്തിന്റെ സ്ഥിരത ഉറപ്പാക്കാൻ സമഗ്രമായ മണ്ണ് പരിശോധനയും വിശകലനവും നടത്തിയത് സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (സിബിആർഐ). 2020 ന്റെ തുടക്കം മുതൽ  നിർമാണത്തിൽ സജീവ പങ്കാളിത്തമാണ് ഇവർ വഹിക്കുന്നത്.

a) പ്രധാന ക്ഷേത്രത്തിന്റെ ഘടനാപരമായ രൂപകൽപ്പന
b) രാമനവമിയിൽ രാംലല്ലയുടെ വിഗ്രഹത്തിന്റെ തിരുനെറ്റിയിൽ സൂര്യരശ്മി പതിക്കുന്ന സൂര്യ തിലക് പ്രക്രിയയുടെ ഡിസൈനിംഗ്
c) ക്ഷേത്ര അടിത്തറയുടെ സൂക്ഷമായ വിശകലനം

4. നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന മനസ്സിലാക്കുന്നതിൽ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാന പങ്കാണ് വഹിച്ചത്. നൂതന ജിയോഫിസിക്കൽ ടെക്‌നിക്കുകൾ ഉപയോഗിച്ചാണ് അവർ ഭൂഗർഭ പാളികളിൽ പഠനം നടത്തിയത്.

5. ഗുവാഹത്തി, മദ്രാസ് ഐഐടികൾ

ബോംബെ, ഗുവാഹത്തി, മദ്രാസ് ഐഐടികളും ക്ഷേത്ര നിർമാണത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. സ്ട്രാക്ചറൽ എഞ്ചിനീയറിംഗ്, ഭൂകമ്പത്തെ പ്രതിരോധിക്കുന്ന ഡിസൈൻ എന്നിവയിൽ അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി. പരമ്പരാഗത വാസ്തുവിദ്യയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സംയോജനമാണ് ക്ഷേത്ര ഘടന .

വൈദഗ്‌ദ്ധ്യമുള്ള വ്യക്തികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് യഥാർത്ഥത്തിൽ രാമക്ഷേത്ര നിർമിതി. കരകൗശല വിദഗ്ധർ, കരകൗശല തൊഴിലാളികൾ, എഞ്ചിനീയർമാർ എന്നിവരുടെ ആത്മസമർപ്പണവും ഇവിടത്തെ ഒരോ കല്ലിലും പ്രകടമാണ്.

Tags: TATAL&TAyodhya2024Comapnay
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies