ഭോപ്പാൽ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി മദ്ധ്യപ്രദേശിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2.30 വരെയാണ് സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചത്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തോനുബന്ധിച്ച് ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. കർണാടകയിലെ പ്രശസ്ത ശിൽപിയായ അരുൺ യോഗിരാജാണ് 51 അടി ഉയരവും 1.5 ടൺ ഭാരവുമുള്ള രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചത്.