എറണാകുളം: മൂവാറ്റുപുഴയിൽ 85-കാരിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാളകം സ്വദേശിനി സാറാമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ 9.30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചെന്ന് നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തീപ്പൊള്ളലേറ്റ നിലയിൽ സാറാമ്മയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൻ ജോലിക്ക് പോയിരുന്നതിനാൽ സംഭവ സമയം സാറാമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂവാറ്റുപുഴ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.