പ്രാണ പ്രതിഷ്ഠാ ചടങ്ങ്; കല-കായിക-സാംസ്കാരിക-രാഷ്ട്രീയ രം​ഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക പുറത്ത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; കല-കായിക-സാംസ്കാരിക-രാഷ്‌ട്രീയ രം​ഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

ഭാരത ഹൃത്തിൽ അംബര ചുംബിയായി ഉയരുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ബാലക രാമന്റെ വി​ഗ്രഹം പ്രതിഷ്ഠിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നൂറ്റാണ്ടുകളായി ഭാരതീയർ കാത്തിരിക്കുന്ന സു​ദിനത്തിനായി രാജ്യമൊന്നടങ്കം വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ പലരും അയോ​ദ്ധ്യയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു.

നാനതുറകളിൽ നിന്നുള്ളവരാണ് അയോദ്ധ്യയിലെത്തുന്നത്. സന്യാസികൾക്കും കലാ,സാംസ്കാരിക, രാഷ്‌ട്രീയ രം​ഗത്ത് നിന്ന് 8,000-ത്തോളം പേരാണ് അയോദ്ധ്യയിലെത്തുക. പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം.

രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, കെ.എൽ അദ്വാനി, മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.

കായിക ലോകത്ത് നിന്ന്..

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‍ഡുൽക്കർ, ചെസ് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്, പി.ടി ഉഷ, ഫുട്ബോൾ താരം ബൈചും​ഗ് ബൂട്ടിയ, കപിൽ ദേവ്, ‘ലിറ്റിൽ മാസ്റ്റർ’ എന്ന് വിളിക്കുന്ന സുനിൽ ഗവാസ്‌കർ, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ, വീരേന്ദ്ര സെവാഗ്, ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രാഹുൽ ദ്രാവിഡ്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരും ക്ഷണിക്കപ്പെട്ട കായിക താരങ്ങളിൽ‌ ഉൾപ്പെടുന്നു.

ഭാരോദ്വഹന താരം കർണം മല്ലേശ്വരി, ഫുട്‌ബോൾ താരം കല്യാണ് ചൗബെ, അത്ലറ്റ് കവിതാ റൗട്ട് തുംഗർ, പാരാലിമ്പിക്‌സ് ജാവലിൻ ത്രോ താരം ദേവേന്ദ്ര ജൻജാഡിയ, വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ്,ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ, പിവി സിന്ധു, പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ നിന്ന്..

അമിതാഭ് ബച്ചൻ, കങ്കണ റണാവത്ത്, മാധുരി ദീക്ഷിത്, രജനികാന്ത്, അക്ഷയ് കുമാർ , ആലിയ ഭട്ട്, രൺബീർ കപൂർ, ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ചിരഞ്ജീവി, പ്രഭാസ്, ധനുഷ്, മോഹൻലാൽ എന്നിവരുൾപ്പടെയുള്ളവർക്കും ക്ഷണമുണ്ട്. രാമായണ പരമ്പരയിൽ രാമനെയും സീതയെയും അവതരിപ്പിച്ച അഭിനേതാക്കളായ അരുൺ ഗോവിലും ദീപിക ചിഖ്ലിയ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

ഹേമമാലിനി, സണ്ണി ഡിയോൾ, അനുപം ഖേർ, സംവിധായകരായ മധുര് ഭണ്ഡാർക്കർ, സഞ്ജയ് ലീല ബൻസാലി, ഭാര്യ ചന്ദ്രപ്രകാശ് ദ്വിവേദി, ഗായകരായ ശ്രേയ ഘോഷാൽ, കൈലാഷ് ഖേർ, ശങ്കർ മഹാദേവൻ, അനുപ് ജലോട്ട, സോനു നിഗം, അനുരാധ പഡ്വാൾ, മാലിനി അവസ്തി, സരോദ് മാസ്റ്റർ അംജദ് അലി, സംഗീതജ്ഞൻ ഇളയരാജ, അന്തരിച്ച ഗായിക ഇതിഹാസം ലതാ മങ്കേഷ്‌കറിന്റെ കുടുംബാംഗങ്ങൾ എന്നിവരും അയോദ്ധ്യയിലേക്ക് ക്ഷണിച്ചു.

പ്രാദേശിക കലാകാരന്മാരായ ജാനു ബറുവ, കൗശികി ചക്രവർത്തി, മഞ്ജു ബോറ, മൽച ഗോസ്വാമി, കവി മനോജ് മുൻതാഷിറും ഭാര്യയും, ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷിയും ഭാര്യയും ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.

വ്യവസായിക മേഖലയിൽ നിന്ന്..

മുകേഷ് അംബാനി, അദ്ദേഹത്തിന്റെ അമ്മ കോകിലാബെൻ, ഭാര്യ നീത, മക്കളായ ആകാശ്, അനന്ത്, മരുമക്കൾ ഉൾപ്പെടെയുള്ളവരെ ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ എമെരിറ്റസ് ചെയർമാൻ രത്തൻ എൻ ടാറ്റ, ടാറ്റ സൺസ് ചെയർപേഴ്‌സൺ എൻ ചന്ദ്രശേഖരൻ, ഭാര്യ ലളിത എന്നിവരും ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.

വ്യവസായ പ്രമുഖൻ ഗൗതം അദാനി, ഖനന വ്യവസായി അനിൽ അഗർവാൾ. ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ഹിന്ദുജ, വിപ്രോയുടെ അസിം പ്രേംജി, ബോംബെ ഡൈയിംഗിലെ നുസ്ലി വാഡിയ, ടോറന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർപേഴ്‌സണുമായ സുധീർ മേത്ത, ജിഎംആർ ഗ്രൂപ്പിന്റെ ജിഎംആർ റാവു, റിയൽ എസ്റ്റേറ്റ് വ്യവസായി നിരഞ്ജൻ ഹിരാനന്ദാനി, ആദിത്യ ബിർള ഗ്രൂപ്പ് ചെയർപേഴ്‌സൺ കുമാർ മംഗലം ബിർളയും ഭാര്യ നിർജയും പിരാമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമൽ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര, ഡിസിഎം ശ്രീറാമിന്റെ അജയ് ശ്രീറാം, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സിഇഒ കെ കൃതിവാസൻ എന്നിവരും ക്ഷണിക്കപ്പെട്ട മറ്റ് പ്രമുഖ വ്യവസായികളാണ്. ഇൻഫോസിസ് മേധാവി നന്ദൻ നിലേക്കനി, കമ്പനി സഹസ്ഥാപകൻ ടി വി മോഹൻദാസ് പൈ, എൽ ആൻഡ് ടി ചെയർപേഴ്‌സണും എംഡിയുമായ എസ്എൻ സുബ്രഹ്മണ്യവും ഭാര്യയും, മുൻ മേധാവി എഎം നായിക് എന്നിവരും നാളെ എത്തിച്ചേരും.

വാക്‌സിൻ മാനുവും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയുമായ അഡാർ പൂനാവാല, ബൈജുവിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ, എൽഐസി ചെയർപേഴ്‌സൺ സിദ്ധാർത്ഥ് മൊഹന്തി, എസ്ബിഐ ചെയർപേഴ്‌സൺ ദിനേശ് ഖാര, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) പ്രസിഡന്റ് ആശിഷ് ചൗഹാനെയും ക്ഷണിച്ചിട്ടുണ്ട്. ഐഎസ്ആർഒ മേധാവി എസ് സോമനാഥ്, ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ ശ്രീധരൻ, എൻഐടിഐ അംഗം വികെ സരസ്വത് എന്നിവരും പട്ടികയിലുണ്ട്.

Tags: ram templeguest listpran prathistha day
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies