എല്ലാ സംഘർഷവും വിദ്വേഷവും മതിയാക്കണം; ഐക്യവും സമാധാനവുമുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണമായിരിക്കണം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഡോ.മോഹൻ ഭാ​ഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാ സംഘർഷവും വിദ്വേഷവും മതിയാക്കണം; ഐക്യവും സമാധാനവുമുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണമായിരിക്കണം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഡോ.മോഹൻ ഭാ​ഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 11:33 pm IST
Facebook
Twitter
WhatsAppTelegram

അധിനിവേശ ശക്തികൾക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന് ആയിരത്തഞ്ഞൂറ് വർഷത്തെ ചരിത്രമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാ​ഗവത്. വൈദേശിക ആക്രമണങ്ങളിൽ ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങൾ തകർന്നു. ആദ്യകാല വൈദേശിക ആക്രമണങ്ങളുടെ ലക്ഷ്യം രാജ്യം കൊള്ളയടിക്കുക എന്നതായിരുന്നെങ്കിൽ ഇസ്ലാം മതത്തിൽ നിന്നുള്ള രാജാക്കന്മാർ ഭാരത രാഷ്‌ട്രത്തിന്റെ സമ്പൂർണ നാശത്തിനായാണ് ആക്രമണങ്ങൾ നടത്തിയത്. അവർ രാജ്യത്തെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും ഭാരതീയ സമൂഹത്തെ ദുർബലമാക്കുകയും ചെയ്തുവെന്ന് മോഹൻ ഭാ​ഗവത് പറഞ്ഞു.

ഭാരതീയ സമൂഹത്തെ ദുർബലമാക്കുക, ഈ രാജ്യത്തിന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ തന്നെയാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും തകർത്തത്. അധിനിവേശക്കാരുടെ ഈ നയം കേവലം അയോദ്ധ്യയിലെ ഏതെങ്കിലും ക്ഷേത്രത്തിൽ മാത്രം ഒതുങ്ങിയതുമില്ല. ഭാരതത്തിലെ രാജാക്കന്മാർ ഒരു രാജ്യത്തെയും ആക്രമിക്കാൻ പോയിരുന്നില്ല. വൈദേശികർ വലിയ ആക്രമണങ്ങൾ നടത്തിയെങ്കിലും ഒരിക്കൽ പോലും നമ്മുടെ സമൂഹത്തിന്റെ വിശ്വാസവും പ്രതിബദ്ധതയും മനോവീര്യവും തകർന്നില്ല. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ ഭൂമി തിരികെ പിടിച്ച് അയോദ്ധ്യയിൽ ക്ഷേത്രം പണിതീർക്കാൻ അവർ ശ്രമിച്ചത്.

രാമക്ഷേത്രത്തിന് വേണ്ടി നിരവധി യുദ്ധങ്ങളും സമരങ്ങളും ത്യാഗങ്ങളും നടന്നു. രാമജന്മഭൂമി എന്ന വിഷയം ഹിന്ദുക്കളുടെ മനസിൽ വളരെ ആഴത്തിൽ ആഴ്ന്നിറങ്ങി. ഇന്ന് അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുമ്പോൾ അത് ദേശീയ അഭിമാനത്തിന്റെ പുനരുജ്ജീവനത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ജനങ്ങളുടെ ക്ഷേമവും ഐക്യവും സമാധാനവും പുരോ​ഗതിയും അടയാളപ്പെടുത്തുന്ന ഒരു പുതിയ ഭാരതവർഷത്തിന്റെ പുനർനിർമ്മാണത്തിനുള്ള പ്രചാരണത്തിന്റെ തുടക്കം കൂടിയായിരിക്കണം രാമ ജന്മഭൂമിയിലെ രാംലാലയുടെ പ്രാണപ്രതിഷ്ഠ. എല്ലാ സംഘർഷവും വിദ്വേഷവും ഇതോടുകൂടി അവസാനിക്കണം- മോഹൻ ഭാ​ഗവത് പറഞ്ഞു.

 

 

Tags: mohan bhagwatayodhyaram mandirram templeAyodhya2024
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies