കുബേർ തിലയിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമജന്മഭൂമി പരിസരത്തെ കുബേർ തിലയിൽ പ്രാർത്ഥനയിലും അദ്ദേഹം സംബന്ധിച്ചു. പുതുതായി സ്ഥാപിച്ച ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.
#WATCH | PM Modi offers prayers before Lord Shiva in Ayodhya Dham pic.twitter.com/hoh6BF3ej8
— ANI (@ANI) January 22, 2024
ശ്രീരാമന്റെ വരവോടെ ബ്രഹ്മകുണ്ഡിൽ വസിച്ചിരുന്നതുപോലെ പണ്ടുമുതലേ ശ്രീരാമന്റെ ജന്മസ്ഥലത്തിനടുത്തായി മഹാദേവൻ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുബേർ ടീലയിൽ ശ്രീരാമന്റെ ദാസനായി കുബേരൻ, തന്റെ രാജ്യമായ അയോദ്ധ്യയിൽ സമ്പത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിച്ച ജടായുവിന് രാമായണത്തിൽ നിർണായക പങ്കാണുള്ളത്.