മുംബൈ: പ്രശസ്ത സിനിമാ- നാടക അഭിനേതാവ് സന്തോഷ് കീഴാറ്റൂരിന്റെ ഒറ്റയാൾ നാടകം പെൺനടൻ വസായിയിൽ അരങ്ങേറും. ജനുവരി 28ന് രാത്രി ഏഴരക്ക് വസായ് വെസ്റ്റ് മാണിക്ക്പൂരിലെ ബി.കെ.എസ്. സ്കൂൾ ആഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ നാടകം, മംബൈയുടെ പശ്ചിമ മേഖലയിൽ ആദ്യമായാണ് അവതരിപ്പിയ്ക്കുന്നത്. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെയും മലയാളോത്സവം സംഘാടക സമിതിയുടെയും മറ്റ് മലയാളി സംഘടനകളുടെയും സംയുക്ത സഹായത്തോടെയാണ് നാടകം അരങ്ങൊരുങ്ങുന്നത്. പ്രവേശനം സൗജന്യമാണ്.