ഡോഗ്രി ഗായകനായ തന്നെ പത്മശ്രീ പുരസ്കാരത്തിന് പരിഗണിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് റൊമാലോ റാം. തന്നെയും ഡോഗ്രി നാടോടി സംഗീതത്തെയും ഭാഷയെയും അംഗീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഇതുവരെ ആരും ചെയ്യാതിരുന്ന കാര്യമാണ് നരേന്ദ്ര മോദി സർക്കാർ ചെയ്ത് കാണിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
സർക്കാരിനോട് വളരെയധികം നന്ദിയുണ്ട്. മുൻപുള്ള സർക്കാരുകൾ ഡോഗ്രി നാടോടി കലകളെ അവഗണിക്കുകയായിരുന്നു. 40 വർഷമായി ഒരു അംഗീകരവും ലഭിച്ചിട്ടില്ല. ഞാൻ ഈ കലയോടൊപ്പം സഹകരിക്കാൻ തുടങ്ങിയിട്ട് നാലുപതിറ്റാണ്ടായി. നിരവധി വലിയ കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാനും നടോടി സംഗീത്തിന്റെ പൈതൃകം സംരക്ഷിക്കാനും സാധിച്ചു. ഈ പുരസ്കാരം എന്റെ മാത്രം നേട്ടമല്ല. എനിക്കൊപ്പം സഹകരിച്ചവരുടേത് കൂടിയാണ്.
അഞ്ച് പത്മവിഭൂഷണും 17 പത്മഭൂഷണും 110 പത്മശ്രീയുമടക്കം ഇത്തവണ 132 പേർക്കാണ് പത്മപുരസ്കാരങ്ങൾ നൽകിയത്. നിരവധി നാടോടി കലാകാരന്മാരെയും പുരസ്കാരത്തിനായി പരിഗണിച്ചിരുന്നു.