ബീറ്റിംഗ് റിട്രീറ്റിൽ അലിഞ്ഞ് രാജ്യ തലസ്ഥാനം; റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീറ്റിംഗ് റിട്രീറ്റിൽ അലിഞ്ഞ് രാജ്യ തലസ്ഥാനം; റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് പൂർത്തിയായി. റെയ്‌സിന കുന്നിൽ സേനയുടെ വിവിധ ബാൻഡുകളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ഔദ്യോഗിക പരിസമാപ്തി കുറിക്കാനായി അണിനിരന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാഥിതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, സുദേശ് ധൻകർ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. സൈന്യത്തിന്റെ വിവിധ ബാൻഡ് ഗ്രൂപ്പുകൾ വാദ്യമേളങ്ങൾ കൊണ്ട് വിരുന്ന് ഒരുക്കി.

ശംഖ് നാദത്തോടെയാണ് ചടങ്ങിന് തുടക്കമായത്. കര, വ്യോമ, നാവിക, സിആർപിഎഫ് ബാൻഡുകളുടെ 31 ഇന്ത്യൻ ഈണങ്ങളാണ് ബീറ്റിംഗ് റിട്രീറ്റിൽ റെയ്‌സിന കുന്നിൽ പ്രതിധ്വനിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൊട്ടിക്കലാശമായ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങിൽ വിജയ് ചൗക്ക് അക്ഷരാർഥത്തിൽ സംഗീതത്തിൽ അലിഞ്ഞ് ചേർന്നു. കര, വ്യോമ, നാവിക സേനകളും വിവിധ പൊലീസ് വിഭാഗങ്ങളും ബാൻഡുമായി അണിനിരപ്പോൾ ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.

‘വീർ ഭാരത്’, ‘സംഗം ദുർ’, ‘ദേശോൻ കാ സർതാജ് ഭാരത്’, ‘ഭാഗീരഥി’, ‘അർജുന’ തുടങ്ങിയ ഈണങ്ങളും ബാൻഡുകൾ ആലപിച്ചു.’ടൈഗർ ഹിൽ’, ‘റിജോയ്സ് ഇൻ റെയ്സിന’, ‘സ്വദേശി’ എന്നീ ഈണങ്ങളാണ് വ്യോമസേന ബാൻഡ് വായിച്ചത്. ഇന്ത്യൻനേവിയുടെ ബാൻഡ് ‘ഐഎൻഎസ് വിക്രാന്ത്’ ‘മിഷൻ ചന്ദ്രയാൻ’, ‘ജയ് ഭാരതി’, ‘ഹം തയ്യാർ ഹേ’ ഉൾപ്പെടെയുള്ള ട്യൂണുകളാണ് അവതരിപ്പിച്ചത്. ഇന്ത്യൻ ആർമിയുടെ ബാൻഡ് ‘ഫൗലാദ് കാ ജിഗർ’, ‘അഗ്‌നിവീർ’, ‘കാർഗിൽ 1999’, ‘തഖത് വതൻ’ തുടങ്ങിയ ഈണങ്ങൾ അവതരിപ്പിച്ചു. ‘കദം കദം ബധയേ ജാ’, ‘ഏ മേരേ വതൻ കെ ലോഗോൻ’, ‘ഡ്രമ്മേഴ്സ് കോൾ’ എന്നീ ഗാനങ്ങൾ മാസ്ഡ് ബാൻഡുകളും വായിച്ചു. ‘സാരേ ജഹാം സെ അച്ഛാ’ മുഴങ്ങിയതോടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് കൊടിയിറങ്ങി.

ലഫ്റ്റനന്റ് കേണൽ വിമലർ ജോഷിയായിരുന്നു ചടങ്ങിലെ പ്രിൻസിപ്പിൽ കണ്ടക്ടർ. ആർമി ബാൻഡിനെ സുബേദാർ മേജർ മോത്തി ലാൽ, നാവിക സേന ബാൻഡിനെ എം.അന്തോണി രാജ്, വ്യോമസേന ബാൻഡിനെ വാറന്റ് ഓഫീസർ അശോക് കുമാർ എന്നിവർ നയിച്ചു. റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ അവസാന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. മൂന്ന് ദിവസത്തെ റിപ്പബ്ലിക് വാർഷിക ആഘോങ്ങൾക്ക് സമാപനം കുറിക്കുന്ന ചടങ്ങ് ജനുവരി 29നാണ് നടന്നുവരുന്നത്.

Tags: Delhi75th Republic Day celebrationsbeating retreat
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies