മഹാനടന്റെ രാക്ഷസരൂപം; ഞെട്ടിച്ച് മമ്മൂട്ടി, ഭ്രമയു​ഗത്തിന് യു/എ സർട്ടിഫിക്കറ്റ്; റിലീസ് തീയതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഹാനടന്റെ രാക്ഷസരൂപം; ഞെട്ടിച്ച് മമ്മൂട്ടി, ഭ്രമയു​ഗത്തിന് യു/എ സർട്ടിഫിക്കറ്റ്; റിലീസ് തീയതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒരു ഹൊറർ ചിത്രത്തിൽ പ്രതിനായകനായി മമ്മൂട്ടി വേഷമിടുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ഭ്രമയു​ഗത്തിലേയ്‌ക്ക് ആകർഷിക്കുന്നത്. വ്യത്യസ്ത രൂപ-ഭാവ വേഷ പകർച്ചകളിലൂടെ ഞെട്ടിക്കുന്ന മഹാനടന്റെ മറ്റൊരു പകർന്നാട്ടമായിരിക്കും ഭ്രമയു​ഗത്തിലേതെന്ന് ഉറപ്പ് നൽകുന്നതായിരുന്നു പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട്ട്രാക്കുമെല്ലാം. ഇപ്പോൾ, ഹൊറർ ത്രില്ലർ ജോണറിൽപ്പെടുന്ന സിനിമയുടെ സെൻസറിം​ഗ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

യു/എ സർട്ടിഫിക്കറ്റാണ് ഭ്രമയു​ഗത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ ഫെബ്രുവരി 15-ന് തിയേറ്ററുകളിലെത്തും. സെൻസറിം​ഗ് പൂർത്തിയായ വിവരം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്ററും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. നാക്കു നീട്ടി ഭയപ്പെടുത്തുന്ന രൂപത്തിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. മഹാനടന്റെ രാക്ഷസരൂപം എന്ന് വിശേഷിപ്പിക്കാം. പുതിയ പോസ്റ്റർ കൂടി പുറത്തു വന്നതോടെ സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ആവേശം കൂടിയിരിക്കുകയാണ്.

രാഹുൽ സദാശിവൻ തന്നെയാണ് ഭ്രമയു​ഗത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ടി.ഡി രാമകൃഷ്ണനാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിന്റെ ‘ആൻ മെഗാ മീഡിയ’ കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണം ചെയ്യും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായി ഒരുങ്ങുന്ന മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഭ്രമയു​ഗം. ഛായാഗ്രഹണം-ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം-ഷഫീഖ് മുഹമ്മദ് അലി, സംഗീതം-ക്രിസ്റ്റോ സേവ്യർ, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്-എം.ആർ രാജകൃഷ്ണൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മെൽവി ജെ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Tags: MAMMOOTTYSUBBhramayugamRahulSadasivan
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies