കോഴിക്കോട്: വിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ അദ്ധ്യാപകനെതിരെ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസെടുത്തിരിക്കുന്നത്. മെഡിസിൻ വിഭാഗം അദ്ധ്യാപകനാണ് ഇയാൾ.
2022 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിന്മേൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.