ദിസ്പൂർ: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ. അസമിലെ ബാർപേട്ടയിലാണ് സംഭവം. ഗ്രാമത്തിലെ വീടിനുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു.
ജനുവരി 26-നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ സമീപത്തെ വീട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോലീസിന്റെ വിശദ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.