എറണാകുളം: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി കാസിഫ് അലി ഫർഖാനെയാണ് അറസ്റ്റ് ചെയ്തത്. 14-വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ്.
ഈ കഴിഞ്ഞ ജനുവരി 28-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബ്രോഡ്വേയിലുള്ള കടയിൽ ജോലി ചെയ്യുന്ന ആളാണ് പ്രതി. ഇയാൾ ജോലി ചെയ്യുന്ന കടയിൽ പെൺകുട്ടി എത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്.