വധശിക്ഷ പലവിധം; ഒറ്റ ഇഞ്ചക്ഷനിൽ മരണം, ഷോക്ക് നൽകൽ, തലവെട്ടൽ, വെടിവച്ച് കൊല്ലൽ; ലോകത്ത് നടപ്പിലാക്കുന്ന വ്യത്യസ്ത വധശിക്ഷകൾ ഇതെല്ലാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വധശിക്ഷ പലവിധം; ഒറ്റ ഇഞ്ചക്ഷനിൽ മരണം, ഷോക്ക് നൽകൽ, തലവെട്ടൽ, വെടിവച്ച് കൊല്ലൽ; ലോകത്ത് നടപ്പിലാക്കുന്ന വ്യത്യസ്ത വധശിക്ഷകൾ ഇതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

കുറ്റകൃത്യങ്ങളുടെ തോതും ഗൗരവവും അനുസരിച്ചാണ് പ്രതികൾക്ക് ശിക്ഷ നിശ്ചയിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശിക്ഷാവിധി പ്രഖ്യാപിക്കുന്നു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് കാപിറ്റൽ പനിഷ്‌മെന്റ് അഥവാ വധശിക്ഷ. ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ വധശിക്ഷ നടപ്പാക്കുന്നുണ്ടെങ്കിലും പല രാജ്യങ്ങളിലും വ്യത്യസ്ത രീതികളാണ് അവലംബിക്കുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം..

ലെതൽ ഇഞ്ചക്ഷൻ (lethal injection)

ചൈന, വിയറ്റ്‌നാം, യുഎസ്എ എന്നീ രാജ്യങ്ങൾ തുടർന്നുപോരുന്ന വധശിക്ഷാ രീതിയാണിത്. ശരീരത്തിലേക്ക് പ്രവേശിച്ചാൽ മരണം ഉറപ്പാകുന്ന മിശ്രിതത്തെ ഇഞ്ചക്ഷൻ രൂപത്തിൽ നൽകുന്നു. sodium pentotal, pancuronium bromide, potassium chloride എന്നിവയാണ് പ്രധാനമായും കുത്തിവയ്‌ക്കുക. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നതിനും ശരീരം തളരുന്നതിനും ലെതൽ ഇഞ്ചക്ഷൻ കാരണമാകുന്നു. മരുന്ന് കുത്തിവച്ച് 26 മിനിറ്റിന് ശേഷമാണ് തടവുപുള്ളി മരിക്കുക. ലോകത്ത് നടപ്പിലാക്കുന്ന വ്യത്യസ്ത തരം വധശിക്ഷാ രീതികളിൽ ഏറ്റവും മാനുഷിക പരിഗണന ലഭിക്കുന്ന ഏകരീതി ലെതൽ ഇഞ്ചക്ഷനാണ്.

വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലുക (electrocution)

അമേരിക്കയാണ് ഈ വധശിക്ഷാ രീതി പിന്തുടരുന്നത്. തടവുപുള്ളിയെ കസേരയിൽ ഇുത്തിയതിന് ശേഷം കെട്ടിയിടുന്നു. മെറ്റൽ ഉപയോഗിച്ചുള്ള ഇലക്ട്രോഡ് തലയിൽ ഘടിപ്പിക്കുന്നു. പ്രതിയുടെ കണ്ണ് മൂടിയിരിക്കും. 500-2000 വോൾട്ട് ശക്തിയുള്ള വൈദ്യുതി പ്രവഹിപ്പിക്കുന്നതോടെ 30 സെക്കൻഡിനുള്ളിൽ പ്രതി മരണത്തിന് കീഴടങ്ങുന്നതാണ്.

തൂക്കിക്കൊല്ലുക (hanging)

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബോട്‌സ്വാന, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, നൈജീരിയ, ഗാസ, സൗത്ത് സുഡാൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ശിക്ഷാരീതി. പ്രതിയുടെ നീളവും ഭാരവും കണക്കാക്കി തൂക്കിക്കൊല്ലുന്നു.

ഷൂട്ടിംഗ് (shooting)

ചൈന, ഇന്തോനേഷ്യ, നോർത്ത് കൊറിയ, സൗദി അറേബ്യ, സൊമാലിയ, തായ്‌വാൻ, യെമൻ എന്നീ രാജ്യങ്ങളിൽ കുറ്റവാളിയെ വെടിവച്ച് കൊല്ലുന്ന രീതിയുണ്ട്. പ്രതികളെ ഒരിടത്ത് നിർത്തിയോ, ഇരുത്തിയോ ആകും വെടിവയ്‌ക്കുക. തല മൂടിയിരിക്കും. ഇരുപത് അടി അകലത്തിൽ നിന്ന് അഞ്ച് പേർ ചേർന്ന് വെടിയുതിർക്കും. പ്രതിയുടെ ഹൃദയത്തെ ലക്ഷ്യമിട്ടാണ് ഷൂട്ട് ചെയ്യുക.

തലവെട്ടുക (beheading)

സൗദി അറേബ്യയിൽ പിന്തുടരുന്ന വധശിക്ഷാ രീതിയാണിത്. പൊതുജനങ്ങൾക്ക് മുമ്പിൽ വച്ച് ശിക്ഷാവിധി നടപ്പിലാക്കും. പ്രതിയുടെ കണ്ണുകള് മൂടി, കൈകൾ ബന്ധിച്ച് ജയിലിന് അടുത്തുള്ള പൊതുസ്ഥലത്ത് എത്തിക്കും. വ്യഭിചാരം, മതനിന്ദ, സ്വവർഗരതി, മന്ത്രവാദം, അവിവാഹിതർക്കിടയിലുള്ള ലൈംഗികത എന്നീ ‘കുറ്റങ്ങൾ’ക്കാണ് സൗദി അറേബ്യയിൽ തലവെട്ടുന്നത്.

നൈട്രജൻ ഹൈപോക്‌സിയ (nitrogen hypoxia)

നൈട്രജൻ നിറച്ച ഫേസ് മാസ്‌ക് പ്രതിയെ ധരിപ്പിക്കുന്നു. ഓക്‌സിജൻ ലഭിക്കാതെ കുറ്റവാളി മരിക്കുന്നു. അമേരിക്കയിലെ അലബാമ അടക്കമുള്ള ഇടങ്ങളിൽ ഈ രീതി പിന്തുടരുന്നുണ്ട്.

Tags: beheadingshootingelectrocutionCapital punishmentLethal injectionhanging
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies