തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 19 ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഈഞ്ചക്കൽ ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ എക്സൈസ് പിടികൂടിയത്.
നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിളിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ പിടിയിലായത്. മംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ വിൽക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. നഗരത്തിൽ കച്ചവടം നടത്തി വരുന്ന ഇയാൾ എക്സൈസിന്റെ നിരീക്ഷണ വലയത്തിലായിരുന്നുവെന്നും വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന കർശനമാക്കുെമന്നും ഉദ്യോഗസ്ഥർ അറിയിച്ചു.