അമൃത്സർ: അതിർത്തി രക്ഷാ സേനയും എസ്ടിഎഫ് അമൃത്സറും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ഹെറോയിൻ ശേഖരം പിടികൂടി. ഗുരുദാസ്പൂരിലെ ദിധോവൽ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 5 മണിയോടെ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഹെറോയിൽ പിടികൂടിയത്. 3.432 കിലോഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്.
പ്ലാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ച ശേഷം ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിൻ. ഇതിന് മുകളിലായി മെറ്റൽ കൊണ്ട് നിർമ്മിച്ച ഒരു ഹുക്ക് ഘടിപ്പിച്ചിരുന്നതായും ബിഎസ്എഫ് പുറത്തുവിട്ട വാർത്താക്കുറുപ്പിൽ പറയുന്നു. ബിഎസ്എഫിന്റെയും എസ്ടിഎഫിന്റെയും സംയുക്ത പ്രവർത്തനത്തിലൂടെ രാജ്യ അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താനുള്ള ഒരു ശ്രമം കൂടി വിജയകരമായി പരാജയപ്പെടുത്തിയിരിക്കുകയാണ്.