പാലക്കാട്: പൊതു ശൗചാലങ്ങളിൽ ഒളിക്യാമറ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കഞ്ചിക്കോട് ചുള്ളിമട സ്വദേശി ആരോഗ്യസ്വാമി (28) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാത്രം ദൃശ്യങ്ങളായിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു വർഷേേത്താളമായി പഴണിയാർപാളയത്തിലാണ് ഇയാൾ താമസിക്കുന്നത്. പെൺകുട്ടികളുമായി സൗഹൃദം നടിച്ച് ഇവരോട് അപമര്യാദയായി ഇയാൾ പെരുമാറിയിട്ടുണ്ട്. തുടർന്ന് ഇയാൾ ശല്യം ചെയ്ത പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ആരോഗ്യസ്വാമിയെ പിടികൂടിയത്. ഇയാൾക്കെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ടെന്നും ഐ.ടി നിയമം, പോക്സോ നിയമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽനിയമം തുടങ്ങിയവ പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.