കണ്ണൂർ; വീട് നിർമ്മാണത്തിനിടെ കോൺഗ്രീറ്റ് തൂൺ തകർന്ന് വീണ് വിവിധ ഭാഷാ തൊഴിലാളി മരിച്ചു. കണ്ണൂർ തലശേരിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സിക്കന്ദറാണ് മരിച്ചത്. തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിക്ക് നിർമ്മിച്ചുകൊണ്ടിരുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കോൺഗ്രീറ്റ് തൂൺ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.