ധനുഷ് നായകനായെത്തിയ ചിത്രം ക്യാപ്റ്റൻ മില്ലർ ഒടിടിയിലെത്തും. അരുൺ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഫെബ്രുവരി ഒമ്പത് മുതലാണ് ചിത്രം ഒടിടിയിലെത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈസ എന്ന യുവാവിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
1930-ന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന യുവാവിന്റെ ജീവിതവും കഷ്ടപ്പാടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ശിവ രാജ്കുമാർ, നാസർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. ജനുവരി 12-നാണ് ചിത്രം തിയേറ്ററിലെത്തിയത്.















