ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് ഖാർഗെ; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി; ഒടുവിൽ അദ്ദേഹം ഒരു സത്യം പറഞ്ഞുവെന്ന് പിയൂഷ് ഗോയൽ; വൈറലായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് ഖാർഗെ; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി; ഒടുവിൽ അദ്ദേഹം ഒരു സത്യം പറഞ്ഞുവെന്ന് പിയൂഷ് ഗോയൽ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 07:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിൽ ചിരിയുണർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നാക്കുപിഴ. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്‌ക്കിടെ ആയിരുന്നു സംഭവം. ലോക്‌സഭയിലെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം സംബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം. ” നിങ്ങൾക്ക് 330, 334 സീറ്റുകളുടെ ഭൂരിപക്ഷം ലോക്‌സഭയിലുണ്ട്. ഇപ്പോൾ അത് 400 കടന്നിരിക്കുകയാണ്” എന്നാണ് ഖാർഗെ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖാർഗെ ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് പറയുന്നത്. ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് അംഗങ്ങളുമെല്ലാം പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഖാർഗെ ഒടുവിൽ സത്യം പറഞ്ഞിരിക്കുകയാണെന്നും, അതിൽ സത്യമല്ലാതെ മറ്റൊന്നില്ലെന്നുമായിരുന്നു ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പിയൂഷ് ഗോയൽ സഭയിൽ പറഞ്ഞത്. ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ തന്റെ പരാമർശത്തിന് ഖാർഗെ സഭയ്‌ക്കുളളിൽ തന്നെ വിശദീകരണവും നൽകി. ” ഒരു പ്രതിപക്ഷ നേതാവിനെ ആരും ഇത്രയധികം അഭിനന്ദിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ എന്തിനാണ് എന്നെ പ്രശംസിക്കുന്നത് എന്ന് എനിക്കറിയാം. 400ഓ 500ഓ സീറ്റിൽ കൂടുതൽ കിട്ടുമെന്നാണ് ബിജെപി കാഹളം മുഴക്കുന്നത്. എന്നാൽ അവർ ഇക്കുറി 100 സീറ്റുകൾ പോലും കടക്കില്ല. കാരണം ഇൻഡി മുന്നണി ശക്തമാണെന്നായിരുന്നു” ഖാർഗെയുടെ അവകാശവാദം. എന്നാൽ ഇൻഡി മുന്നണിയിലെ ഓരോ അംഗങ്ങൾ വച്ച് ദിവസേന സഖ്യം വിടുകയാണെന്നും, അങ്ങനെ ഒരു സഖ്യം നിലവിലുണ്ടോ എന്ന് പോലും തങ്ങൾക്ക് അറിയില്ലെന്ന് പിയൂഷ് ഗോയലും പരിഹസിച്ചു.

PM Modi be like, "I need new haters, the old ones have become my fans…" pic.twitter.com/dnpc5e0vI9

— BJP (@BJP4India) February 2, 2024

Tags: PIYUSH GOYALMALLIKARJUN KHARGEpm modiFEATURED2
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies